മനാമ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു

To advertise here,

കൊല്ലം പ്രവാസി അസോസിയേഷൻ

തൃശൂർ അപകടം അങ്ങേയറ്റം വേദനാജനകമാണെന്നും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കെപിഎ ആവശ്യപെട്ടു.

ബഹ്റൈൻ നവകേരള

ദുരന്തത്തിൽ ജീവിൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതിനോടൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ബഹ്റൈൻ നവകേരള വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബഹ്റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടി മരുന്ന് ശാലയിലെ അപകടത്തിൽ ബഹ്റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു. ഓരോ അപകടങ്ങളും നമ്മൾ വിട്ടു വീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. മരണമടഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും ബഹ്റൈൻ കരുവന്നൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിക്കുന്നു. തൃശൂർ പൂര ദിവസത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആഘോഷങ്ങളുടെയെല്ലാം പൊലിമ ഇല്ലാതാക്കി, വന്നു ചേർന്ന ഈ ദുരന്തത്തിൽ ബഹ്റൈൻ കരുവന്നൂർ കുടുംബം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം, മരണത്തോട് മല്ലടിച്ചു തൃശൂരിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹോദരങ്ങൾ എത്രയും വേഗം സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നും, ഉറ്റവരെ നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ബി. കെ. കെ. അറിയിച്ചു.