മനാമ: 47 വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതത്തിന് ശേഷം തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശമായ മയ്യഴിയിലേക്ക് യാത്രയാകുന്ന പുതിയ പുരയില്‍ റഷീദിനും കുടുംബത്തിനും പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോള്‍ഡന്‍ ഹാന്‍ഡ്സ്' യാത്രയയപ്പ് നല്‍കി. വി.സി. താഹിര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുജീബ് മാഹി സ്വാഗതം പറഞ്ഞു. വി.പി. ഷംസുദ്ദീന്‍, ജാവേദ് ടി.സി.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

To advertise here,

പ്രവര്‍ത്തനകാലയളവില്‍ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നല്‍കിയ സഹകരണം മറുപടി പ്രസംഗത്തില്‍ പി.പി. റഷീദ് എടുത്തു പറഞ്ഞു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വി.സി. നിയാസ്, റിജാസ് റഷീദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.