മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റെെൻ, സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചു
കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ: വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ: സുധി ,എന്നിവരും ആശംസകൾ അറിയിച്ചു.
തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ ജോ: സെക്രട്ടറി മോൻസി ബാബു കോഡിനേറ്റർ അബി നിഥിൻറെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആർ. ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വംനല്കി. ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജനകരവും ഉപകാരപ്രദമായരീതിയിൽ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത്. ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ അസോസിയേഷനു വേണ്ട ശുദ്ധജല കുടിവെള്ള സംഭരണി സ്പോൺസർ ചെയ്തത്.
Content Highlights: pure water sambarani installed
Published: 13 Sept 2025, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented