മനാമ: പ്രവാസലോകത്തെ തിരക്കുകൾക്കപ്പുറം നാടിന്റെ നന്മയും സൗഹൃദവും ഒത്തൊരുമയോടെ പങ്കുവെച്ച് ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച 'ഓണനിലാവ് 2026' വിപുലമായ പരിപാടികളോടെ നടന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഇടപ്പാളയം റിഥം ടീം അവതരിപ്പിച്ച സംഗീതപരിപാടിയും പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.
ഓണസദ്യക്ക് ശേഷം വിവിധ നാടൻ കളികളും അരങ്ങേറി. ഇടപ്പാളയം കുടുംബാംഗങ്ങളുടെ ഊഷ്മളമായ പങ്കാളിത്തവും സഹകരണവുമാണ് ഈ ഓണാഘോഷത്തെ തിളക്കമാർന്ന വിജയമാക്കി മാറ്റിയതെന്ന് പ്രസിഡന്റ് വിനീഷ് കേശവൻ പറഞ്ഞു.
കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രതിഷ് പുത്തൻകോട്, ഷിറിൻ, അശ്വതി, ഐശ്വര്യ എന്നിവരുടെ നേതൃത്വവും പരിപാടിയുടെ വിജയത്തിന് നിർണായകമായി. ആഘോഷ പരിപാടികൾ വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും വിവിധ ചുമതലകൾ ഏറ്റെടുത്ത് സഹകരിച്ച എല്ലാവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Content Highlights: Edappalayam Global Pravasi Diaspora Bahrain Chapter organized Onanilavu 2026., Featured cultural programs by kids and adults along with Edappalayam Rhythm Team's musical show., Traditional Onasadya and traditional games added joy to the celebrations., President Vineesh Kesavan praised the active participation of community members.
Published: 22 Sept 2026, 11:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented