മനാമ: മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് രക്ഷധികാരിയും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി അംഗങ്ങള്‍ ദേശഭക്തി ഗാനം ആലപിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കെ. ആമുഖ പ്രസംഗം നടത്തി. മലയാള ഭാഷയെ പരിപോഷിപ്പിക്കാനായി ഭാഷാ പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എബ്രഹാം ജോണ്‍ അഭിപ്രായപെട്ടു. പ്രവാസി എഴുത്തുകാരന്‍ അക്ബര്‍ താമരക്കുളം ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ സ്വാഗതവും ട്രഷറര്‍ ശിവശങ്കര്‍ നന്ദിയും പറഞ്ഞു.
Content Highlights: Muharraq Malayali Samajam Celebrates Kerala Piravi & Opens Malayalam School
Published: 03 Nov 2024, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented