മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, മക്കളും എംഎംഎസ് മഞ്ചാടി ബാലവേദി കണ്‍വീനര്‍മാരുമായിരുന്ന ദിയ പ്രമോദ്, ദിശ പ്രമോദ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എം എം എസ് ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍, ഉപദേശക സമിതി അംഗം ലത്തീഫ് കോളിക്കല്‍, ഭാരവാഹികള്‍ ആയ അബ്ദുല്‍ മന്‍ഷീര്‍, തങ്കച്ചന്‍ ചാക്കോ, പ്രമോദ് കുമാര്‍ വടകര, ഫിറോസ് വെളിയങ്കോട്, മൊയ്തീ ടി എം സി, എന്നിവര്‍ സംസാരിച്ചു, ചടങ്ങില്‍ സംഘടനയുടെ ഉപഹാരവും മൊമെന്റൊയും കൈമാറി. ഇക്കഴിഞ്ഞ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദിയ, ദിശ എന്നിവര്‍ക്ക് എംഎംഎസ് വിദ്യാദരം 2025 പദ്ധതി ഭാഗമായി മൊമെന്റോ കൈമാറി. 

To advertise here,