മനാമ: മലര്‍വാടി മനാമ ഏരിയ 'ബാലോത്സവം' സംഘടിപ്പിച്ചു. ഒരുമിക്കാം, ഒത്തുകളിക്കാം എന്ന തലക്കെട്ടില്‍ നാല് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. മത്സരമില്ലാതെ കുട്ടികള്‍ക്ക് അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു ബാലോത്സവത്തിലൂടെ മലര്‍വാടി ഒരുക്കിയത്. നിരവധി കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ അവരുടെ മാനസിക വളര്‍ച്ചക്കുതകുന്ന വിവിധങ്ങളായ കളികളും ഒരുക്കിയിരുന്നു.

To advertise here,

ഏരിയ ഓര്‍ഗനൈസര്‍ ഫസീല ഹാരിസ് ബാഡ് ടച്ച്, ഗുഡ് ടച്ച് എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. ഫില്‍സയുടെ പ്രാര്‍ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി സല്‍മ സജീബ് സ്വാഗതവും മലര്‍വാടി ഏരിയ കണ്‍വീനര്‍ അസ്റ അബ്ദുല്ല നന്ദിയും പറഞ്ഞു. നസീമ ടീച്ചര്‍, ഷംലത്ത്, ഫൗസിയ ഖാലിദ്, ജസീന അഷ്റഫ്, റഷീദ ബദര്‍, മെഹറ മൊയ്ദീന്‍, ഷഹീന നൗമല്‍, നിഷിദ ഫാറൂഖ്, ഷഫീന ജാസിര്‍, അസ്ലം വേളം എന്നിവര്‍ നേതൃത്വം നല്‍കി.