മനാമ: മലര്‍വാടി ബാലസംഘം മുഹറക്ക്, കാസിനോ യൂണിറ്റുകള്‍ സംയുക്തമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മര്‍വ ഫാത്തിമയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ മുഹറഖ് മലയാളി സമാജം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ആനന്ദ് വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതു തലമുറയില്‍ രാജ്യസ്‌നേഹം വളര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയും ജീവിതത്തില്‍ വിജയിക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളും പറഞ്ഞു കൊണ്ട് കുട്ടികളുമായി സംവദിച്ചത് പങ്കെടുത്തവര്‍ക്ക് വിജ്ഞാനവും കൗതുകവും പകര്‍ന്നു. 

To advertise here,

ദേശഭക്തി ഗാനങ്ങള്‍, കഥ പറയല്‍, പ്രസംഗം, നാടന്‍ പാട്ട്, കീ ബോര്‍ഡ് പ്ലേ, തുടങ്ങി വിവിധങ്ങളായ പരിപാടികളില്‍ ദിയ പ്രമോദ്, ദിശ പ്രമോദ്, ജോള്‍, മുഹമ്മദ് റാസിന്‍, സാഹസ്രായി ആനന്ദ്, നേഹ അരുണ്‍, മുഹമ്മദ് അബ്ദുല്‍ ജലീല്‍, നൈറ നവാസ്, മിന്‍ഹാ ഫാത്തിമ, ഷയാന്‍ ഷഹീന്‍, മരിയ ജോണ്‍സന്‍, ഹൃതിക അനില്‍, അനഘ അരുണ്‍, അഹ്മദ് എന്നീ കുട്ടികള്‍ പങ്കെടുത്തു. സീനിയര്‍ മെന്റര്‍മാരായ സമീറ നൗഷാദ്, മുഫസിറ, സാജിദ് അലി ചേന്ദമംഗല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.