മനാമ: ഇംഗ്ലീഷ് കവിത രചിക്കുന്നതില്‍ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫെല്ല മെഹക്കിനെ മലര്‍വാടി ബാലസംഘം ആദരിച്ചു. ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷനും മലര്‍വാടി ബാലസംഘവും സംയുക്തമായ് നടത്തുന്ന അവധിക്കാല ക്യാമ്പ് ആയ സമ്മര്‍ ഡിലൈറ്റ് സീസണ്‍-3 ലെ വിദ്യാര്‍ഥിനി കൂടിയാണ് ഫെല്ല മെഹക്. മലര്‍വാടി സെക്രട്ടറി റഷീദ സുബൈര്‍ ഫെല്ല മെഹക്കിന് ഉപഹാരം നല്‍കി ആദരിച്ചു. ക്യാമ്പ് ട്രെയിനര്‍മാരായ ഫയാസ് ഹബീബ്, അന്‍ഷദ് കുന്നക്കാവ് എന്നിവരും മെന്റര്‍മാരും പരിപാടിയില്‍ സംബന്ധിച്ചു.

To advertise here,