മനാമ: മലര്‍വാടി സിഞ്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂട്ടുകാര്‍ക്ക് വേണ്ടി 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിച്ചു. കുട്ടികളിലെ കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ഉതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് മലര്‍വാടി സംഘടിപ്പിക്കാറുള്ളത്. മുഹമ്മദ് ഷാജി.ടി കുട്ടികളുമായി സംവദിച്ചു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിരുകളില്ലാത്ത സാധ്യതകളെ കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളെ ഉണര്‍ത്തി. വിവിധ കലാപരിപാടികളും കളികളും കുട്ടികള്‍ക്ക് ഏറെ ആകര്‍ഷണീയമായി. മലര്‍വാടി ബാലസംഘം ക്യാപ്റ്റന്‍ ആയി തഹിയ്യ ഫാറൂഖ്, വൈസ് ക്യാപ്റ്റന്‍ ആയി ഷിസ ഷാജി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗഫൂര്‍ മുക്കുതല, മുഹമ്മദ് ശമ്മാസ്, നദീറ ഷാജി, നസീമ മുഹ്യുദീന്‍, സുആദ ഇബ്രാഹിം, സുനീറ, റൈഹാനത്ത്, തഹാനി, വഹീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.    
 

To advertise here,