മനാമ:ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ വാർഷിക ആഘോഷമായ ''ലുലു വാലി ദീപാവലി'' ദാന മാളിൽ ബഹ്റൈൻ രാജ്യത്തേക്കുള്ള ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ഉദ്ഘാടനം ചെയ്തു. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ, പരമ്പരാഗത രുചിക്കൂട്ടുകളും ദീപാവലിക്ക് ആവശ്യമായ വസ്തുക്കളും ഒപ്പം ആകർഷകമായ ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തബല വാദനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ലുലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല, പ്രമുഖ ഇന്ത്യൻ പ്രവാസി പ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, ലുലു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് അംബാസഡറെ സ്വാഗതം ചെയ്തു.
65-ലധികം തരം പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങളും, 20-ലധികം തരം പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമ്മാനമായി നൽകാൻ പാകത്തിലുള്ള പ്രീമിയം ഗിഫ്റ്റ് ഹാംപറുകളും മധുരപലഹാര ബോക്സുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വീടലങ്കാരത്തിനുള്ള വസ്തുക്കൾ, പരമ്പരാഗത തോരണങ്ങൾ, മൺചിരാതുകൾ, രംഗോലി സ്റ്റിക്കറുകൾ തുടങ്ങി ദീപാവലിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ കണ്ടെത്താം.
ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകിക്കൊണ്ട്, കുടുംബത്തിലെ എല്ലാവർക്കും അനുയോജ്യമായ പരമ്പരാഗത വസ്ത്രശേഖരവും ലുലു ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾക്കൊപ്പം ദീപാവലി പ്രമാണിച്ച് പ്രത്യേക ഓഫറുകളും ഇതിൽ ലഭ്യമാണ്.
നൽകുന്നതിന്റെയും പങ്കുവെക്കുന്നതിന്റെയും പുതിയ തുടക്കങ്ങൾ ആഘോഷിക്കുന്നതിന്റെയും സന്തോഷത്തിലൂടെ ദീപാവലി ആളുകളെ ഒന്നിപ്പിക്കുന്നു. നമ്മുടെ ബഹ്റൈനി സുഹൃത്തുക്കളുമായി ഈ പാരമ്പര്യങ്ങൾ പങ്കുവെക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. ലുലു ഈ ആഘോഷത്തിന്റെ അന്തഃസത്തയെ മനോഹരമായി ഉൾക്കൊണ്ടിരിക്കുന്നു; ആഘോഷങ്ങളിൽ ഒരു വീട്ടുവിശേഷം പോലെ തോന്നിക്കുന്ന അന്തരീക്ഷം കൊണ്ടുവരാൻ അവർക്ക് സാധിച്ചു,'' ഡോ. രാജ്പുരോഹിത് പറഞ്ഞു.
ഉപഭോക്താക്കളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ജുസർ രൂപവാല, ഉപഭോക്താക്കളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കൃത്യമായ ആസൂത്രണവും വഴി, ആഘോഷകാലത്തെ ഷോപ്പിംഗിൽ സന്തോഷവും മികച്ച മൂല്യവും നൽകാൻ ലുലു പരിശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി. ''ഞങ്ങളുടെ പക്കൽ ഏറ്റവും വിപുലമായ മധുരപലഹാര ശേഖരമാണുള്ളത്; ഞങ്ങളുടെ മധുരപലഹാരങ്ങൾ പുതുമയും രുചിയും ഒത്തിണങ്ങിയവയാണ്,'' ജുസർ രൂപവാല പറഞ്ഞു. ''ദീപാവലി ഷോപ്പിംഗ് കുടുംബത്തിലെ എല്ലാവർക്കും സന്തോഷകരമായ ഒരനുഭവമാക്കി മാറ്റാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട് ഇതാണ് ഞങ്ങളുടെ 'ലുലു വാലി' വാഗ്ദാനം.' അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 29 Oct 2026, 10:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented