മനാമ:ബാപ്കോ എനർജീസ്' ന്റെ ഉപസ്ഥാപനമായ 'ബാപ്കോ റിഫൈനിംഗ്' ന് വേണ്ടി, സ്വയം ചലനശേഷിയുള്ള രണ്ട് ബങ്കർ വെസ്സലുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കി കൈമാറിയതിന്റെ ഭാഗമായി 'അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് കമ്പനി' ഒരു ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും മറ്റ് ബന്ധപ്പെട്ട പങ്കാളികളും പങ്കെടുത്തു.
'ബാപ്കോ റിഫൈനിംഗ്' ടെക്നിക്കൽ സർവീസസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സയ്യിദ് മഹ്മൂദ് അൽ മത്തൂഖും, 'അസ്റി' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് അൽ അബ്രി യും ചേർന്ന് 'പ്രോട്ടോക്കോൾ ഓഫ് ഡെലിവറി' ഒപ്പുവെച്ചു. പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെയുള്ള പ്രധാന ഘട്ടങ്ങൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന്, കപ്പലുകളിലൊന്ന് സന്ദർശിച്ച് അതിന്റെ പ്രധാന ശേഷികളും പ്രവർത്തന സംവിധാനങ്ങളും നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും ഉണ്ടായിരുന്നു.
രൂപകൽപ്പന, എൻജിനീയറിംഗ്, നിർമ്മാണം എന്നീ ഘട്ടങ്ങളിലൂടെ ആരംഭിച്ച്, കപ്പലുകൾ വെള്ളത്തിലിറക്കുന്ന ഘട്ടത്തിലൂടെ കടന്നുപോയ ഒരു സമഗ്ര പ്രക്രിയയുടെ പരിസമാപ്തിയാണ് ഈ പദ്ധതി. തുടർന്ന് കപ്പലുകളിൽ ആവശ്യമായ ഉപകരണങ്ങൾ ഘടിപ്പിക്കുക, പ്രവർത്തനസജ്ജമാക്കുക, സാങ്കേതിക പരിശോധനകൾ, പ്രകടന പരീക്ഷണങ്ങൾപരിശീലനം എന്നിവ പൂർത്തിയാക്കിയ ശേഷമാണ് കപ്പലുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമാവുകയും ഔദ്യോഗികമായി കൈമാറുകയും ചെയ്തത്.
ഈ രണ്ട് കപ്പലുകളുടെയും കൈമാറ്റം പദ്ധതിയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. അംഗീകൃത സാങ്കേതികവും പ്രവർത്തനപരവുമായ ആവശ്യകതകൾക്കനുസൃതമായി, സമുദ്ര നിർമ്മാണ പദ്ധതികളെ അവയുടെ വിവിധ ഘട്ടങ്ങളിലൂടെ, പ്രവർത്തനസജ്ജമാകുന്നതുവരെയും അന്തിമ കൈമാറ്റം വരെയും വിജയകരമായി നടപ്പിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള 'അസ്റി'യുടെ കഴിവാണ് ഇത് തെളിയിക്കുന്നതെന്ന് അസ്റി' സി.ഇ.ഒ ഡോ. അഹമ്മദ് അൽ അബ്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനിടയിൽ ഞങ്ങളുടെ ടീമുകൾ നടത്തിയ പരിശ്രമങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. കൂടാതെ, 'ബാപ്കോ റിഫൈനിംഗ്' ഉൾപ്പെടെയുള്ള പങ്കാളികളുമായി പുലർത്തിയ സഹകരണവും ഏകോപനവും പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിനും, ഈ സുപ്രധാന ഘട്ടത്തിലെത്തുന്നതിനും വലിയ സംഭാവന നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:
ഈ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണം, കപ്പൽ അറ്റകുറ്റപ്പണികളിലും സമുദ്ര-വ്യവസായ പദ്ധതികളിലുമുള്ള 'അസ്റി'യുടെ ദീർഘകാല വൈദഗ്ധ്യത്തിനൊപ്പം, കപ്പൽ നിർമ്മാണ മേഖലയിലെ കമ്പനിയുടെ സ്ഥാനത്തെയും ശേഷിയെയും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത്തരം നേട്ടങ്ങൾ ബഹ്റൈൻ രാജ്യത്തെ സമുദ്ര, വ്യവസായ മേഖലകളുടെ തുടർച്ചയായ വളർച്ചയ്ക്കും സഹായകമാകുന്നു.
Published: 28 Oct 2026, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented