മനാമ:മൂന്ന് പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന സുരേഷ് മണ്ടോടിക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.

To advertise here,

ബഹ്റൈനിലെ വിവിധ ജീവകാരുണ്യ, സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലെ സജീവ സാന്നിധ്യമായ സുരേഷിന്റെ തിരിച്ചു പോക്ക് ഒരല്പം വേദനയുളവാക്കുന്നതാണെങ്കിലും കുടുംബത്തോടൊപ്പം ചേരാനുള്ള ഈ യാത്രയിൽ സർവ മംഗളങ്ങളും നേരുന്നതായി യോഗം ആശംസിച്ചു.

പ്രതിഫലേച്ഛ കൂടാതെ അദ്ദേഹം നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ ഏവർക്കും മാതൃകയാണെന്നും ഒരു യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ എങ്ങിനെയായിരിക്കണമെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ കാണിച്ചു കൊടുത്താണ് അദ്ദേഹം മടങ്ങുന്നതെന്നും ആശംസയർപ്പിച്ചു സംസാരിച്ചവർ പറഞ്ഞു. ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതവും എം.പി. വിനീഷ് നന്ദിയും പറഞ്ഞു.