മനാമ: ബഹ്റൈനിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിച്ചുവരുന്ന കുടശ്ശനാട് നിവാസികളുടെ കൂട്ടായ്മയായ കോസ് ബഹ്റൈന്റെ കുടുംബസംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് പ്രദീപ് കൈതക്കാടിന്റെ അധ്യക്ഷതയിൽ കോസ് ഗ്ലോബൽ പ്രസിഡന്റ് ജോൺസൺ കീപ്പള്ളിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ സെക്രട്ടറി മാത്യു വർഗീസ്, സജി കുടശ്ശനാട്, രഞ്ജിത് പാലമുകളിൽ, സെക്രട്ടറി ജിബി കളിയ്ക്കൽ, ട്രഷറർ ജിബിൻ സാമുവൽ എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് സെക്രട്ടറി ജോജി മുകളുംപുറം, മനോജ് നേരത്തെഅയ്യത്ത്, ജോജി കല്ലാക്കടവിൽ, ജൂബിൻ കാഞ്ഞിക്കൽ, ലിജോ തുരുത്തേൽ എന്നിവർ നേതൃത്വം നൽകി. രാജേഷ് ഇല്ലത്തിന്റെയും ഷൈൻ സജിയുടെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീത-കലാപരിപാടികൾ മിഴിവേകി.
Content Highlights: The Kudassanad residents' association, COS Bahrain, held a family gathering at Salmaniya Indian Delights Restaurant, inaugurated by COS Global President Johnson Keeppallil. Key speakers included Global Secretary Mathew Varghese, Saji Kudassanad, Ranjith Palamukalil, Secretary Jiby Kalliykkal, and Treasurer Jibin Samuel. The event featured music and cultural programs led by Rajesh Illath and Shine Saji, with leadership from Joint Secretary Joji Mugalumpuram and others.
Published: 10 Nov 2026, 01:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented