മനാമ: ബഹ്‌റൈന്‍ പ്രതിഭയും 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' ബഹ്‌റൈന്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയ പ്രതിഭ ഹാളില്‍ എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ബിനു കരുണാകരന്‍ സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഡോ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരള സംസ്ഥാന സെക്രട്ടറിയുമായ സി.എസ്. സുജാത കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിലെ തൊഴിലില്ലാത്ത ലക്ഷം കോടി അഭ്യസ്ത വിദ്യരായ യുവതീയുവാക്കളോട് നിയമന നിരോധനത്തിലൂടെ കേന്ദ്ര ഗവര്‍മെന്റ് തൊഴില്‍ വിരുദ്ധ നയമാണ് നടപ്പിലാക്കുന്നതെന്ന് സി.എസ്. സുജാത പറഞ്ഞു. ജാതിയും മതവും ഉപയോഗിച്ച് ആളുകളെ വേര്‍തിരിച്ചു രാജ്യ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം ഉണ്ടാക്കി കൊടുക്കുകയും ഭരണഘടന മാറ്റാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന 'ബി.ജെ.പി. സര്‍ക്കാറിനെതിരെയുള്ള ജനവിധി ആയിരിക്കണം പ്രവാസികള്‍ അടക്കമുള്ള ഇന്ത്യന്‍ വോട്ടര്‍മാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് നിര്‍വ്വഹിക്കേണ്ടതെന്നും സുജാത ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ കണ്‍വീനറും പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈര്‍ കണ്ണൂര്‍, ഇടത്പക്ഷ കക്ഷി നേതാവായ ബഹ്‌റൈന്‍ ഘടകം ഐ.എം.സി.സി. പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുളിക്കല്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എറണാകുളം, ആലപ്പുഴ, മാവേലിക്കര മണ്ഡലം സ്ഥാനാര്‍ഥികളായ കെ.ജെ. ഷൈന്‍ ടീച്ചര്‍, എ.എം. ആരിഫ്, സി.എ. അരുണ്‍കുമാര്‍ എന്നിവര്‍ ലോക്‌സഭയിലേക്ക് ഇടതുപക്ഷ സ്ഥാനാത്ഥികളെ വിജയിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് കണ്‍വെന്‍ഷനോട് ആഹ്വാനം ചെയ്തു. പ്രതിഭ രക്ഷാധികാരി സമതി അംഗം സുരേഷ് അത്താണിക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
Content Highlights: LDF Ernakulam Alappuzha Mavelikkara Lok Sabha Constituency Bahrain Convention
Published: 07 Apr 2024, 12:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented