മനാമ: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വന്ദ്യ മാതാവ് ശാന്തകുമാരിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ മോഹൻലാൽ ആരാധക കൂട്ടായ്മയായ ലാൽ കെയേഴ്‌സ് ബഹ്റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മോഹൻലാലിന്റേയും കുടുംബത്തിന്റേയും മലയാള സിനിമാ കുടുംബങ്ങളുടേയും വേദനയിലും തീരാ നഷ്ടത്തിലും ബഹ്‌റൈൻ ലാൽ കെയേഴ്‌സ് പങ്കുചേരുകയും, ഈ നഷ്ടം സഹിക്കാനുള്ള ശക്തി അവർക്കെല്ലാം ലഭിക്കട്ടെയെന്നും പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നതായി ലാൽ കെയേഴ്‌സ് ബഹ്റൈൻ പ്രസിഡന്റ് ഫൈസൽ എഫ്.എം, കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്, ട്രഷറർ അരുൺ ജി. നെയ്യാർ എന്നിവർ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.

To advertise here,