മനാമ: ഫിൻടെക് ഫോർവേഡ് 2026 എക്‌സിബിഷൻ ബഹ്റൈനിൽ സമാപിച്ചു. 2,900-ലധികം പ്രാദേശിക, അന്തർദേശീയ പങ്കാളികൾ പങ്കെടുത്തു. 60-ലധികം ധാരണാപത്രങ്ങൾ, കരാറുകൾ, പ്രധാന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രഖ്യാപനങ്ങളിലും കരാറുകളിലും കഴിഞ്ഞ വർഷത്തേക്കാൾ 65 ശതമാനം വർധനവാണ് നാലാം പതിപ്പിൽ രേഖപ്പെടുത്തിയത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സ്‌പോൺസർമാരുടെയും പ്രദർശകരുടെയും പങ്കാളിത്തം.
ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ചതും ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രോഗ്രാം ചെയ്തതുമായ പരിപാടിക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി), തംകീൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ബഹ്റൈൻ ഫിൻടെക് ബേ (ബി.എഫ്.ബി) എന്നിവർ പിന്തുണ നൽകി.
മുംതലകത്തിന്റെ പോർട്ട്ഫോളിയോ കമ്പനിയായ അറേ ഇന്നൊവേഷനുമായി സഹകരിച്ച് ബി.ബി.കെ. പ്രദർശിപ്പിച്ച ഗൂഗിൾ ക്ലൗഡ് യൂണിവേഴ്സൽ ലെഡ്ജർ പൈലറ്റ് പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. ടോക്കണൈസ്ഡ് പേയ്മെന്റുകളിലും പ്രോഗ്രാം ചെയ്യാവുന്ന സെറ്റിൽമെന്റിലുമുള്ള ആപ്ലിക്കേഷനുകൾക്കായി ബി.ബി.കെയുടെ പ്രവർത്തനങ്ങളിൽ നൂതന ഡിജിറ്റൽ ലെഡ്ജർ സാങ്കേതികവിദ്യ പ്രൊജക്റ്റ് തേടുന്നു. ടെലികോം- ഫിൻടെക് മേഖലകളിൽ, ബിയോൺ മണിയുടെ പ്രവർത്തനങ്ങളെ ബാർക്കിന്റെ ഫിൻടെക് പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുന്ന കരാർ ബിയോണും ബാർക്ക് ഗ്രൂപ്പും പ്രഖ്യാപിച്ചു. ട്രേഡ് ഫിനാൻസ് തട്ടിപ്പ് ലഘൂകരിക്കുന്നതിനായി മോണെറ്റാഗോയ്ക്കും ബി.എഫ്.ബിക്കും ഒപ്പം വികസിപ്പിച്ചെടുത്ത ട്രേഡ് ഫിനാൻസ് രജിസ്ട്രി പൈലറ്റിൽ പങ്കെടുക്കുന്ന ആദ്യത്തെ ബാങ്കും ആങ്കർ പങ്കാളിയുമായി എൻബിബിയെ ബെനിഫിറ്റ് പ്രഖ്യാപിച്ചു.
സംയുക്ത പ്രാദേശിക- അന്തർദേശീയ ഫിൻടെക് സംരംഭങ്ങൾ പിന്തുടരുന്നതിന് ബിയോൺ കണക്റ്റുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിനൊപ്പം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, എ.ഐ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം തേടുന്നതിനായി ബെനിഫിറ്റ് ഹുവാവേയുമായി ധാരണാപത്രവും ഒപ്പുവച്ചു. കൂടാതെ, സംയുക്ത പ്രാദേശിക- അന്തർദേശീയ ഫിൻടെക് സംരംഭങ്ങൾ പിന്തുടരുന്നതിന് ബിയോൺ കണക്റ്റുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിനൊപ്പം, ആന്റി- മണി ലോണ്ടറിങ് റഫറൽ പ്രോഗ്രാം ആരംഭിക്കാനുള്ള പദ്ധതികളും ബിയോൺ കണക്റ്റ് വെളിപ്പെടുത്തി. അമാൻ കംപ്ലയൻസ് സൊല്യൂഷൻസ് അതിന്റെ പ്രാരംഭ പങ്കാളിയായി ചേർന്നു.
ക്യാഷ് മാനേജ്മെന്റ്, ട്രേഡ് ഫിനാൻസ് എന്നിവയിലുടനീളം ഡിജിറ്റൽ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ കെ.എഫ്.എച്ച്- ബഹ്റൈൻ എസ്.ടി.സി. ബഹ്റൈനുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതലത്തിലുള്ള ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ബഹ്റൈനിലെ പ്രതിഭകൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനായി, സിറ്റി, ജെ.പി. മോർഗൻ, കെ.പി.എം.ജി. തുടങ്ങിയ ആഗോള ഭീമന്മാരെ ഉൾപ്പെടുത്തി 'ടെക് ടാലന്റ് ഹബ്' അവതരിപ്പിച്ചു.
ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നൂർ അൽ ഖുലൈഫ്, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഗവർണർ ഖാലിദ് ഹുമൈദാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ, മുൻ ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ മോ ഗവ്ദത്ത്, മുൻ ഫ്രഞ്ച് അന്താരാഷ്ട്ര ഫുട്‌ബോൾ താരവും സംരംഭകനുമായ ലൂയിസ് സാഹ എന്നിവരുൾപ്പെടെ 40-ലധികം പ്രമുഖ ആഗോള പ്രഭാഷകർ ഫോറത്തിൽ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പേയ്മെന്റുകൾ, സ്റ്റേബിൾകോയിനുകൾ, ടോക്കണൈസ്ഡ് ഫിനാൻസ്, ഡിജിറ്റൽ ബാങ്കിങ് എന്നിവയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾ സമ്മേളനത്തിൽ നടന്നു.
Content Highlights: Fintech Forward 2026 in Bahrain concluded with over 60 agreements signed
Published: 10 Oct 2026, 01:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented