വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്‌സിക്യൂട്ടീവ് മെംബര്‍ അജീഷ് മാത്യു അനീഷയുടെ മാതാവിന് കൈമാറി. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവക്കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിന് 25 ലക്ഷം രൂപയോളം ചെലവ് വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനും മാത്രമാണ് അനീഷയുടെ കുടുംബത്തിനുള്ളത്. 

To advertise here,