മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ  ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ സുധാ സുനിൽ ഒന്നാം സ്ഥാനവും. ദേവിക രാജ് രണ്ടാം സ്ഥാനവും , ബ്ലസീന ജോർജ് മൂന്നാം സ്ഥാനവും നേടി. കൊച്ചു മിടുക്കി ആലിയ അജയ് കുമാർ പ്രോത്സാഹന സമ്മാനത്തിന്  അർഹയായി. വിജയികൾക്ക് അടുത്ത ആഴ്ച നടക്കുന്ന ലാല്‍ കെയേഴ്സിന്‍റെ  സ്നേഹസംഗമം പരിപാടിയില്‍ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നും ലാൽ കെയെർസ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ , പ്രസിഡന്റ് ഫൈസൽ എഫ്.എം , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ പത്രകുറിപ്പിലൂടെ  അറിയിച്ചു.

To advertise here,

Content Highlights:lal cares ente enadu ente kerala winners announced