മനാമ: കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കല്പറ്റ നാരായണനു കെ.പി.സി സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദന യോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി. സഗയ്യ ഓഫീസിൽ നടന്ന യോഗത്തിൽ പ്രിയദർശിനി ബഹ്റൈൻ ചാപ്റ്റർ കോ-ഓർഡിനേറ്റർ സയ്യിദ് എം.എസ്. അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമാണ് കല്പറ്റ നാരായണൻ.
ലളിതമായ ഭാഷയിലൂടെ ഗൗരവമേറിയ ആശയങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ വായനക്കാരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യത്തോടൊപ്പം അധ്യാപനത്തിലും സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും വിശാലമായ വായനയും അനുഭവസമ്പത്തും കേരള സാഹിത്യ അക്കാദമിയുടെ പുതിയ നേതൃത്വത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പുതിയ ഉണർവും ദിശാബോധവും ലഭിക്കട്ടെയെന്ന് യോഗം ആശംസിച്ചു.
കൂടാതെ കേരളത്തിലെ മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ സാരഥികളെയും യോഗം അഭിനന്ദിച്ചു.അക്കാദമിക് കൗൺസിൽ അംഗം ജീസൺ ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ കൗൺസിൽ അംഗങ്ങളായ സൽമാൻ ഫാരിസ്, നൈസാം പി എ, പത്തനംതിട്ട ജില്ല കൺവീനർ ബിബിൻ മാടത്തേത്, കൊല്ലം ജില്ല കൺവീനർ മനോജ് ചണ്ണപേട്ട, വയനാട് ജില്ല കൺവീനർ ആൻസൺ പി ഐസക് എന്നിവർ ആശംസകളും അറിയിച്ചു. കൗൺസിൽ അംഗം പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.
Content Highlights: Priyadarshini Publications Bahrain chapter organized a felicitation meeting for Kalpetta Narayanan., Kalpetta Narayanan was recently elected as the Chairman of the Kerala Sahitya Akademi., Speakers at the event highlighted his contributions to Malayalam literature, education, and cultural activities., The meeting expressed confidence that his leadership will bring a new direction to Malayalam literature.
Published: 28 Sept 2026, 11:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented