മനാമ: ബഹ്‌റൈന്‍ എ.കെ.സി. സി യുടെ കേരളപ്പിറവി ദിന ആഘോഷം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സെക്രട്ടറിയും ബഹ്‌റൈന്‍ പ്രസിഡണ്ടുമായ ചാള്‍സ് ആലുക്ക അധ്യക്ഷനായിരുന്നു. കേരളവും കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കുരൃന്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

To advertise here,

വൈസ് പ്രസിഡണ്ട് പോളി വിതത്തില്‍ ആശംസകള്‍ നേര്‍ന്നു. മനോഹരമായ ഗാന,നൃത്ത സന്ധ്യ അവതരിപ്പിച്ച അംഗങ്ങളുടെ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. എ.കെ.സി.സി. ഭാരവാഹികളായ, ജസ്റ്റിന്‍ ജോര്‍ജ്, അലക്‌സ് സ്‌കറിയ, മോന്‍സി മാത്യു, രതീഷ് സെബാസ്റ്റ്യന്‍, ജന്‍സന്‍ ദേവസി, ഷിനോയ് പുള്ളിക്കന്‍, ജോയ് പോളി, പോള്‍ ഉറുവത്ത്, ബിജു ആന്‍ഡോ, ജെയിംസ് ജോസഫ്, റോയി ദാസ്, പ്രീജി ജേക്കബ്, ബൈജു തോമസ്, ബോബന്‍, ജോഷി വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലേഡീസ് വിങ് ഭാരവാഹികളായ മെയ്‌മോള്‍ ചാള്‍സ്, ജിന്‍സി ജീവന്‍, സിന്ധു ബൈജു, ലിവിന്‍ ജിബി, സെലിന്‍ ജെയിംസ്, ലിജി ജോണ്‍സണ്‍, റിന്‍സി ഐസക് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. യൂത്ത് കൗണ്‍സില്‍ ഭാരവാഹികളായ ജെന്നിഫര്‍ ജീവന്‍, അല്‍ക ജയിംസ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. എ.കെ.സി.സി.ജനറല്‍ സെക്രട്ടറി ജീവന്‍ ചാക്കോ സ്വാഗതവും, ജിബി അലക്‌സ് നന്ദിയും പറഞ്ഞു.