മനാമ : ക്ലബ് ഹവായ് @ ബഹ്റൈൻ സർഫ് പാർക്ക്', 'ബഹ്റൈൻ ജ്വല്ലറി സെന്ററുമായി' സഹകരിച്ച്, പാർക്കിന്റെ പ്രധാന ഭാഗങ്ങളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ക്ലോക്കുകൾ സ്ഥാപിക്കുന്നു. തിരമാലകളുടെ സമയക്രമമനുസരിച്ച് സർഫിംഗ് സെഷനുകൾ നടക്കുന്നതിനാൽ, ഈ ക്ലോക്കുകൾ സർഫർമാർക്കും പരിശീലകർക്കും സമയം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. കൂടാതെ, സന്ദർശകർക്ക് അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും പാർക്കിലെ സമയം പരമാവധി പ്രയോജനെപ്പടുത്താനും ഇത് എളുപ്പമാക്കും. 'സിറ്റിസ്‌കേപ്പ് ബഹ്റൈൻ 2026' വേദിയിൽ വെച്ചാണ് ഈ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പുവെച്ചത്. 'ക്ലബ് ഹവായ് @ ബഹ്റൈൻ സർഫ് പാർക്ക്' ചെയർമാൻ ഖാലിദ് എ. റഹ്‌മാൻ അൽ മജീദിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ബോർഡ് അംഗം അമീ3

To advertise here,

മുറാദും, 'ബഹ്റൈൻ ജ്വല്ലറി സെന്റർ' ബോർഡ് അംഗം അസീസ് അബുൽ ഖാസിം ഷിറാസിയും കരാറിൽ ഒപ്പുവെച്ചു.

'ബിലാജ് അൽ ജസായറിൽ' ഉടൻ പ്രവർത്തനമാരംഭിക്കുന്ന ബഹ്റൈൻ സർഫ് പാർക്ക്', ലോകോത്തര നിലവാരമുള്ള സർഫിംഗ് സൗകര്യങ്ങൾ, 'ക്ലബ് ഹവായ് സർഫ് അക്കാദമി'യിലെ പരിശീലന ക്ലാസുകൾ, നീന്തൽക്കുളങ്ങൾ, കബാനകൾ, ഭക്ഷണശാലകൾ, കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം ഒരേയിടത്ത് ഒരുക്കുന്നു. സർഫിംഗിൽ താൽപ്പര്യമുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരമാലകളിൽ സർഫിംഗ് നടത്തുന്നതോ, വെള്ളത്തിനരികിൽ വിശ്രമിക്കുന്നതോ, സജീവമായ സാമൂഹിക ഇടങ്ങളിൽ സമയം ചെലവഴിക്കുന്നതോ തുടങ്ങി, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരു ദിവസം മുഴുവൻ ആനന്ദകരമായി ചെലവഴിക്കാൻ ഇവിടെ അവസരമുണ്ട്.