മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്ക, മുംബൈ ഭദ്രാസനങ്ങളുടെ അധിപൻ റൈറ്റ് റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയ്ക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി. പ്രസിഡന്റ് റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

To advertise here,

ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ പാരീഷിൽ നടത്തിയ സ്വീകരണ യോഗത്തിന് കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. സാമുവേൽ വർഗ്ഗീസ്, റവ. പി. രാജൻ, റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. ഫാദർ റിജോ ചാക്കോ, റവ. അനീഷ് സാമുവേൽ ജോൺ, റവ. ഫാദർ ജേക്കബ് കല്ലുവിള എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ തിരുമേനി മറുപടി പ്രസംഗത്തിൽ കെ.സി.ഇ.സി.യുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.