മനാമ: ജനമനസുകളില്‍ മാതൃഭാവത്തിന്റെ മഹനീയാഭിനയം അടയാളപ്പെടുത്തിയ ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ ഫ്രന്റ്സ് സര്‍ഗവേദി അനുശോചനം രേഖപ്പെടുത്തി. കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം ആരംഭിക്കുന്നത് കെ.പി.എസിയിലാണ്. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങളിലൂടെ മലയാളികള്‍ക്ക് അവരോടുള്ള ആത്മബന്ധം സുപരിചിതമാണ്. നാല് തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. അവരുടെ അഭിനയ മികവിന് കേരളം തിരിച്ചു നല്കിയ ആദരവാണ് ഈ അവാര്‍ഡുകള്‍. മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍, അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഫ്രന്റ്സ് സര്‍ഗവേദി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: kaviyoor ponnamma friends sargavedi
Published: 22 Sept 2024, 12:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented