മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ് പി. കെ, ട്രഷറര്‍ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീര്‍ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കണ്‍വീനര്‍ രമ സന്തോഷ്, സ്‌പോട്‌സ് വിംഗ് കണ്‍വീനര്‍ സുധി ചാത്തോത്ത് എന്നിവര്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബുമായി ബഹ്റൈന്‍ ഇന്ത്യന്‍ എംബസ്സിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമും സന്നിഹിതനായിരുന്നു. 

To advertise here,

കെ.പി.എഫ്. അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ- കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ അംബാസഡറെ ധരിപ്പിപ്പിക്കുകയും, ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കെ.പി.എഫ്. നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്പോര്‍ട്ട് പുതുക്കി കിട്ടാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ നടപടി എടുക്കണമെന്ന് അംബാസഡറോട് അഭ്യര്‍ഥിച്ചതായും കെ.പി.എഫ്. ഭാരവാഹികള്‍ അറിയിച്ചു.