മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്. ബഹ്‌റൈന്‍) വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായ ധനം നല്‍കി. കെ.പി.എഫ്. രക്ഷാധികാരി കെ.ടി. സലിം, വൈസ് പ്രസിഡന്റ് ശശി അക്കരാല്‍ എന്നിവര്‍ ചേര്‍ന്ന് വിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍ക്ക് വിലങ്ങാട് സഹായ കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുള്ള കെ.പി.എഫിന്റെ ധന സഹായം കൈമാറി.

To advertise here,

ഗ്രാമ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി സന്നിഹിതനായ ചടങ്ങില്‍, കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടെന്ന് നല്കുമെന്ന് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടില്‍, സെക്രട്ടറി ഹരീഷ്. പി.കെ. ട്രഷറര്‍ ഷാജി പുതുക്കുടി എന്നിവര്‍ അറിയിച്ചു.