മനാമ: ‘ജീവിതവിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിവരുന്ന കാമ്പെയ്‌നിന്റെ ഭാഗമായി ‘ഖുർആൻ: അനുഭവം, അനുഭൂതി, അന്വേഷണം’ എന്ന വിഷയത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.
സിഞ്ചിലെ ഫ്രൻഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജമാൽ നദ്‌വി വിഷയാവതരണം നടത്തി. മനുഷ്യന്റെ അസ്തിത്വപരമായ ചോദ്യങ്ങൾക്ക് ഖുർആൻ കൃത്യമായ ഉത്തരം നൽകുന്നുവെന്നും മനുഷ്യന്റെ വിമോചനത്തെയും ആത്മാവിനെയും അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ വിവിധ സമൂഹങ്ങളിൽ വന്ന പ്രവാചകന്മാരുടെയും വേദങ്ങളുടെയും തുടർച്ചയും അന്തിമരൂപവുമാണ് ഖുർആനെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ എഴുത്തുകാരി ഷബിനി വാസുദേവ്, ബിജു മലയി, ദിലീഷ്‌കുമാർ, യൂനുസ് സലീം എന്നിവർ പങ്കെടുത്തു. സിറാജ് പള്ളിക്കര മോഡറേറ്ററായിരുന്നു.
ഖുർആൻ വായനയിലെ വ്യക്തിപരമായ അനുഭവങ്ങൾ, അതിന്റെ ആശയലോകവും മനുഷ്യജീവിതത്തിലുള്ള സ്വാധീനവും, ഖുർആനിക സന്ദേശങ്ങളെ വിവിധ കാഴ്ചപ്പാടുകളിൽ വായിക്കുന്നതും ചർച്ചാവിഷയമായി. പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.
സാമൂഹിക പ്രവർത്തകരായ സുബൈർ എം.എം., ബിനു കുന്നന്താനം, എബ്രഹാം ജോൺ, അബ്ദുൽ റഹ്‌മാൻ അസീൽ, റഫീഖ് അബ്ദുല്ല, മനോജ് വടകര, ബദ്‌റുദ്ദീൻ പൂവാർ, യോഗാനന്ദ്, നദീറ ടീച്ചർ, അഷ്‌റഫ് തുടങ്ങിയവരുടെ ഇടപെടലുകളും ശ്രദ്ധേയമായി. യൂനുസ് സലീം ചർച്ചകൾ സമാഹരിച്ച് സംസാരിച്ചു.
Content Highlights: Friends Study Circle organized a discussion on personal experiences of Quran reading, its ideas and its influence on human life as part of its ongoing campaign.
Published: 04 Nov 2026, 12:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented