മനാമ:ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ നാലാം സീസണിൽ അനന്തപുരി അസോസിയേഷൻ ജേതാക്കളായി. പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മറീന എഫ്.സി. കിരീടം നേടി. മൂന്ന് ദിവസം നീണ്ടുനിന്ന ഹോപ്പ് പ്രീമിയർ ലീഗ്–ചാമ്പ്യൻസ് കപ്പ് ടൂർണമെന്റുകൾ വിജയകരമായി സമാപിച്ചു.
സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബി.എം.സി.യുടെ ബാനറിൽ നടന്ന ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകൾക്ക് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ബ്രോസ് ആൻഡ് ബഡീസ് ക്രിക്കറ്റ് ടീം എന്നിവർ സഹകരിച്ചു. ഇന്ത്യൻ ഫെൻസിങ് ചീഫ് കോച്ച് സാഗർ ലഗു ഉദ്ഘാടനം ചെയ്തതോടെ ബുധനാഴ്ച മത്സരങ്ങൾക്ക് തുടക്കമായി.
ജില്ലാ ടീമുകൾ ഉൾപ്പെടെ ബഹ്റൈനിലെ 15 പ്രമുഖ അസോസിയേഷനുകൾ പങ്കെടുത്ത സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷൻ നാലാം സീസണിലെ ജേതാക്കളായി. വോയ്സ് ഓഫ് മാമ്പ, വോയ്സ് ഓഫ് ആലപ്പി ടീമുകൾ യഥാക്രമം ഒന്നാം റണ്ണറപ്പും രണ്ടാം റണ്ണറപ്പും നേടി.
പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മറീന എഫ്.സി. കിരീടം നേടി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഹയാത് കൊണ്ടോട്ടിയെ പരാജയപ്പെടുത്തിയാണ് മറീന എഫ്.സി. ജേതാക്കളായത്. ഹയാത് കൊണ്ടോട്ടി ഫസ്റ്റ് റണ്ണറപ്പായി.
ബഹ്റൈനിലെ പ്രൊഫഷണൽ ടീമുകളെ പങ്കെടുപ്പിച്ച് ഹോപ്പ് സംഘടിപ്പിച്ച ടൂർണമെന്റ് കാണാൻ ആയിരങ്ങളാണ് എത്തിയത്. ആവേശകരമായ മത്സരങ്ങൾക്കൊപ്പം ഇടവേളകളിൽ ബഹ്റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡുകളുടെ ലൈവ് ഷോകളും അരങ്ങേറി. ആരവം മരം ബാൻഡ്, സഹൃദയ നാടൻപാട്ട് സംഘം, തരംഗ് മ്യൂസിക് ബാൻഡ്, മ്യൂസിക് ബിസ് ബാൻഡ്, സാക്സഫോൺ പെർഫോമൻസ്, ഐമാക് ഫ്ലാഷ് മോബ്, ഇശൽ ബഹ്റൈൻ ദഫ് മുട്ട് എന്നിവ കാണികൾക്ക് സംഗീത-ദൃശ്യ വിരുന്നൊരുക്കി.
ക്രിക്കറ്റ് ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങൾ:
- ഫൈനലിലെ മാൻ ഓഫ് ദി മാച്ച്: ഷെഫീഖ് ഉസ്മാൻ (അനന്തപുരി അസോസിയേഷൻ)
- ബെസ്റ്റ് കീപ്പർ: സോനു (വോയ്സ് ഓഫ് മാമ്പ)
- ബെസ്റ്റ് ഫീൽഡർ: കിസ്സാൻ (വിശ്വകല സാംസ്കാരിക വേദി)
- ബെസ്റ്റ് ബോളർ: സത്യ (വോയ്സ് ഓഫ് മാമ്പ)
- ബെസ്റ്റ് ബാറ്റർ, മോസ്റ്റ് വാല്യൂബിൾ പ്ലെയർ: ഡാനി (കേരള ഫുട്ബോൾ അസോസിയേഷൻ)
- ഫെയർ പ്ലേ അവാർഡ്: വിശ്വകല സാംസ്കാരിക വേദി
ഫുട്ബോൾ ടൂർണമെന്റിലെ പുരസ്കാരങ്ങൾ:
- ബെസ്റ്റ് പ്ലെയർ: ഷെറിൻ (മറീന എഫ്.സി.)
- ടോപ് സ്കോറർ: ഷഫീഖ് (മറീന എഫ്.സി.)
- ബെസ്റ്റ് ഡിഫൻഡർ: സജിത് (മറീന എഫ്.സി.)
- ബെസ്റ്റ് കീപ്പർ: അബ്ദു (ഹയാത് കൊണ്ടോട്ടി എഫ്.സി.)
ഹോപ്പ് പ്രീമിയർ ലീഗ്–ഹോപ്പ് ചാമ്പ്യൻസ് കപ്പ് കൺവീനർമാരായി അൻസാർ മിലോട്ട്, സിബിൻ സലീം എന്നിവർ പ്രവർത്തിച്ചു. പ്രശാന്ത് ജി, ഗിരീഷ് കുമാർ, വിപിഷ് പിള്ള എന്നിവർ കോർഡിനേറ്റർമാരായും ജോഷി നെടുവേലിൽ പബ്ലിസിറ്റി, പ്രോഗ്രാം ചുമതലകളിലും പ്രവർത്തിച്ചു. അജിത് കുമാർ, നിസ്സാർ മാഹി എന്നിവർ വോളണ്ടിയർ കമ്മിറ്റിക്ക് നേതൃത്വം നൽകി. വിപുലമായ കമ്മിറ്റിയാണ് ടൂർണമെന്റുകളുടെ വിജയത്തിനായി പ്രവർത്തിച്ചത്.
ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനെത്തി. ടൂർണമെന്റ് വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും ഹോപ്പ് പ്രസിഡന്റ് മനോജ് സാമ്പൻ, സെക്രട്ടറി ശ്യാംജിത്ത് കമൽ എന്നിവർ നന്ദി അറിയിച്ചു.
Content Highlights: Ananthapuri Association and Marina FC won the cricket and football titles respectively as the three-day Hope Premier League and Champions Cup tournaments concluded in Bahrain.
Published: 04 Nov 2026, 12:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented