മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ച് ബഹ്റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂട്ടായ്മയുടെ അഞ്ചാമത് മെഡിക്കൽ ക്യാമ്പാണിത്.
നവംബർ 20 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ ക്യാമ്പ് നടക്കും. പങ്കെടുക്കുന്നവർക്ക് രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, കിഡ്‌നി, കരൾ, യൂറിക് ആസിഡ് പരിശോധനകൾ സൗജന്യമായി നടത്താം.
വിറ്റാമിൻ ഡി, ബി12, ടി.എസ്.എച്ച് പരിശോധനകൾ പ്രത്യേക നിരക്കിൽ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രണ്ടാഴ്ചത്തേക്ക് എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം സൗജന്യമായും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: അനൂപ് ശ്രീരാഗ് (35985244), അഷ്‌കർ (35395361), അനിൽ ഐസക് (34366005), ജയേഷ് താന്നിക്കൽ (38424533), തോമസ് ഫിലിപ്പ് (39384959).
Content Highlights: Kayamkulam Pravasi Koottayma will organize its fifth free medical camp in Bahrain on November 20, offering complimentary health screenings and specialist consultations.
Published: 04 Nov 2026, 12:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented