മനാമ: ബഹ്‌റൈന്റെ 52-ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയില്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും രാജ്യനിവാസികള്‍ക്കും പ്രവാസി സമൂഹത്തിനും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആശംസകള്‍ നേര്‍ന്നു.

To advertise here,

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന ദീര്‍ഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികളാണ് ബഹ്‌റൈനെ വേറിട്ടതാക്കുന്നത്. എല്ലാ മേഖലകളിലും വലിയ നേട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. വികസനത്തിന്റെ ഗുണഫലങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ അനുഭവിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ഫ്രണ്ട്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

എല്ലാ മേഖലകളിലും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ വിവിധ വികസന പദ്ധതികളാണ് രാജ്യം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സഹവര്‍ത്തിത്വത്തിലൂടെ സമാധാനമെന്ന ആശയം പ്രായോഗികമാക്കാന്‍ സാധിച്ച ഭരണാധികാരികളും ബഹ്‌റൈന്‍ ജനതയും വിസ്മയം സൃഷ്ടിക്കുന്നുവെന്നും ഫ്രണ്ട്‌സ് അസോസിയേഷന്‍ പറഞ്ഞു.