മനാമ: സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇന്‍ ദുബായ്, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ സിനിമകളുടെ സഹ നിര്‍മാതാവുമായ സക്കറിയ ആഗസ്റ്റ് 1 നു ഉമ്മുല്‍ ഹസ്സനിലെ ലോറല്‍ അക്കാദമിയില്‍ നടക്കുന്ന 'ആര്‍ട്ട് ഓഫ് ഫിലിം മേക്കിങ്' എന്ന സിനിമ ആസ്വാദന സദസ്സിന് നേതൃത്വം നല്‍കും. ബഹ്‌റൈനിലെ കലാകാരന്‍മാര്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും, സിനിമ പഠിതാക്കള്‍ക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും, ആശയങ്ങളും കഥകളും വെള്ളിവെളിച്ചത്തിലേക്ക് കൈമാറ്റം ചെയ്യുപെടുന്ന എഴുത്ത് രീതികള്‍ പരിചയപെട്ട് സംവിധായകന്റെ അനുഭവങ്ങളിലൂടെയുള്ള ഒരു കൂടിയിരുത്തവുമാണു ആഗസ്റ്റ് 1 നു ലോറല്‍ അക്കാദമിയില്‍ വെച് നടക്കുന്നത്. മൊമന്റം മീഡിയയാണ് ഈ പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു +973 33526110 നമ്പറില്‍ വിളിച്ചൊ, വാട്‌സ് ആപ്പ് മെസേജ് അയച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Content Highlights: Join film director Zakariya Mohammed for an `Art of Film Making` workshop
Published: 15 Jul 2025, 11:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented