മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024- 25 അധ്യയനവര്‍ഷം) അഡ്മിഷന്‍ ആരംഭിച്ച വിവരം ഭാരവാഹികള്‍ അറിയിച്ചു. ആദ്യവര്‍ഷമായ 'മുല്ല'യിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2024 ജനുവരി ഒന്നിന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്ലാസുകള്‍ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ ഒമ്പതു മണി വരെ പ്രതിഭയുടെ മനാമ, റിഫ സെന്ററുകളിലാണ് നടത്തുന്നത്. മുഹറഖ്, സല്‍മാബാദ് സെന്ററുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

To advertise here,

അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 38791131, 33373368, 36063451, 32089644

രജിസ്ട്രേഷന്‍ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdtGq-_2L3RA0_is43e_6s3eNXYk61mgPVF0CU3dt0mVTjKnw/viewform?pli=1