മനാമ : തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പ്രദേശത്തെ ബഹ്റൈനിലുള്ള പ്രവാസികള്‍ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' എന്ന സംഘടന രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ എം.കെ. ഷാജഹാന്‍ സ്വാഗതവും അനൂപ് അഷറഫ് നന്ദിയും പറഞ്ഞു. അനൂപ് അഷറഫ് (സെക്രട്ടറി), സിബി. എം.പി. (പ്രസിഡന്റ്), ജെന്‍സിലാല്‍ (ട്രഷറര്‍), സയന ഷാദ് (ജോയിന്റ് സെക്രട്ടറി), ബിന്ധ്യ രാജേന്ദ്രന്‍ (വൈസ്. പ്രസിഡന്റ്), രക്ഷാധികാരികളായി എം.കെ. ഷാജഹാന്‍, ആന്റണി. കെ.കെ, ശ്രീനിവാസന്‍. കെ.വി, സുധന്‍ കരുവന്നൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബഷീര്‍ തറയില്‍, ലാല്‍ സി.വി, ഹാരിസ്. കെ.എ, രഘു കുണ്ടായില്‍, സിബി. എം.പി, ജെന്‍സിലാല്‍. എ.വി, അഭയ് സി. എസ്. എന്നിവരെ തിരഞ്ഞെടുത്തു.

To advertise here,