മനാമ: ദീർഘനാളത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന മെഹബൂബ് പാഷക്കും ഭാര്യ തഷ്രീനക്കും പയ്യോളി കൂട്ടം യാത്രയയപ്പ് നൽകി. 42 വർഷമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ പോലീസ് സേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കലാ-സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

To advertise here,

അദ്ദേഹത്തിനുള്ള മെമെന്റോ കൺവീനർ ജമാൽ ഇരിങ്ങൽ നൽകി. തഷ്രീനക്കുള്ള പൊന്നാട ജസ്ല റഹ്‌മാൻ അണിയിച്ചു. നൂറുദ്ദീൻ കിഴൂർ, സുനീർ പയ്യോളി, ഷാജി ഇടത്തോളി, സതീശൻ കോട്ടക്കൽ, അബ്ദുൽ റഹിമാൻ കോടിക്കൽ, സിനിത് കോട്ടക്കൽ, മുഹമ്മദലി ചിങ്ങപുരം, ഷിജു എം.പി, ജസ് ല റഹ്‌മാൻ, സൻസീല സുനീർ തുടങ്ങിയവർ സംസാരിച്ചു. വെസ്റ്റ് റിഫയിലെ റോയൽ കോർട്ട് ഹാളിൽ നടന്ന പരിപാടിയിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ജാബിർ വൈദ്യരകത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ജമാൽ ഇരിങ്ങൽ സ്വാഗതവും സുഹൈൽ മേലടി നന്ദിയും പറഞ്ഞു.ജീവിതത്തിൽ മറക്കാനാവാത്ത ധാരാളം നല്ല അനുഭവങ്ങൾ സമ്മാനിച്ച നാടാണ് ബഹ്റൈൻ എന്ന് മറുപടി പ്രസംഗത്തിൽ മെഹബൂബ് പാഷ പറഞ്ഞു.