മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അറിവുപങ്കുവെക്കൽ, ക്രിയാത്മക സംവാദം, പൊതുജന ബോധവൽക്കരണം, നേതൃത്വ വികസനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്കൃതി ബഹ്റൈൻ രൂപീകരിച്ച 'വിചാർ സദസ്സ്' എന്ന ബൗദ്ധിക, പൊതുജന ബോധവൽക്കരണ, നേതൃത്വ വികസന വേദിയുടെ ഉദ്ഘാടനം ബഹ്റൈനിലെ ബിഎംസി ഹാളിൽ നടന്നു. ബിജെപി കേരള സംസ്ഥാന വക്താവും അഭിഭാഷകനും എഴുത്തുകാരനും പ്രഭാഷകനുമായ അഡ്വ. ശങ്കു ടി. ദാസ് മുഖ്യാതിഥിയായി പങ്കെടുത്ത് വിചാർ സദസ്സിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ പുതുതായി രൂപീകരിച്ച വിചാർ സദസ്സ് കമ്മിറ്റിയുടെ ഭാരവാഹികളെയും അംഗങ്ങളെയും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും യൂണിഗ്രാഡ് എജ്യുക്കേഷൻ സെന്ററിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയപ്രകാശ് മേനോൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംസ്കൃതി ബഹ്റൈൻ ജനറൽ സെക്രട്ടറി രജു ആൻഡ്രു സ്വാഗതപ്രസംഗം നടത്തി. സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് ദീപക് നന്ദ്യാല അധ്യക്ഷത വഹിച്ചു. സംസ്കൃതി ബഹ്റൈൻ ശബരിഭാഗ് പ്രസിഡന്റ് രജീഷ് ടി. ഗോപാൽ വിചാർ സദസ്സിന്റെ ദർശനം, ദൗത്യം, ലക്ഷ്യങ്ങൾ, സംഘടനാ ഘടന, ഭാവി പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. ഉദ്ഘാടന പ്രഭാഷണത്തിൽ അഡ്വ. ശങ്കു ടി. ദാസ് അറിവും ഉത്തരവാദിത്തബോധവുമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിൽ ബൗദ്ധിക സംവാദങ്ങൾക്കും വിമർശനാത്മക ചിന്തയ്ക്കും സാമൂഹിക അവബോധത്തിനും ക്രിയാത്മക ചർച്ചകൾക്കുമുള്ള പ്രാധാന്യം വിശദീകരിച്ചു.
ചടങ്ങിൽ പുതുതായി രൂപീകരിച്ച വിചാർ സദസ്സ് കമ്മിറ്റിയുടെ ഭാരവാഹികളെയും അംഗങ്ങളെയും അഡ്വ. ശങ്കു ടി. ദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രക്ഷാധികാരി: ജയപ്രകാശ് മേനോൻ, കൺവീനർ: അജയ് പി. നായർ. ജോയിന്റ് കൺവീനർമാർ: സുചിത്ര സുരേഷ്, സുനേഷ് സാസ്കോ, പ്രഭാരി: ബാലചന്ദ്രൻ കൊന്നക്കാട്, കമ്മിറ്റി അംഗങ്ങൾ: ശ്രീകുമാർ പൂഴിക്കൽ, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, ഗിരീഷ്, ആദർശ് മാധവൻകുട്ടി, ജിജു പീതാംബരൻ, സുമിത്ര, അജിത്ത് മാത്തൂർ.
ചടങ്ങിൽ പ്രവീൺ നായർ വിചാർ സദസ്സിന്റെ പ്രാധാന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. വിചാർ സദസ്സ് പ്രഭാരി ബാലചന്ദ്രൻ നന്ദിപ്രകാശനം നടത്തി.
വിചാർ സദസ്സിന്റെ ഭാഗമായി സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള പ്രതിമാസ ബൗദ്ധിക ചർച്ചകൾ, ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, നേതൃത്വ വികസന പരിശീലനങ്ങൾ, പ്രസംഗപരിശീലന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കും. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്കും തൊഴിലാളികൾക്കും പ്രയോജനകരമായ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. സാമൂഹിക സേവനം, സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണം, ബൗദ്ധിക പുരോഗതി, നേതൃത്വ ശാക്തീകരണം എന്നീ മേഖലകളിൽ സംസ്കൃതി ബഹ്റൈൻ നടത്തിവരുന്ന പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി വിചാർ സദസ്സിന്റെ ഉദ്ഘാടനം മാറി.
Content Highlights: Pravasi News, Bahrain
Published: 25 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented