മനാമ: ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി യൂനിഗ്രാഡ് എജ്യുക്കേഷൻ സെന്ററിന്റെയും ടൈസ് ഗ്ലോബലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റർനാഷനൽ എജ്യുക്കേഷൻ എക്‌സ്‌പോ 2026 നവംബർ 27, 28 തീയതികളിൽ ബഹ്‌റൈനിൽ നടക്കും. അദാരി പാർക്കിലെ ന്യൂ സീസൺസ് ഹാളിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ യൂണിവേഴ്‌സിറ്റികളെ ബഹ്‌റൈനിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് പരിചയപ്പെടാനും പ്രവേശന നടപടികളെക്കുറിച്ച് അറിയാനും എക്‌സ്‌പോ അവസരമൊരുക്കും. വിവിധ സർവകലാശാലകളിലെ അഡ്മിഷൻ ഡയറക്ടർമാരുമായും പ്രതിനിധികളുമായും നേരിട്ട് സംവദിക്കാനും കരിയർ ഗൈഡൻസ് സെഷനുകളിൽ പങ്കെടുക്കാനും എക്‌സ്‌പോയിലൂടെ സാധിക്കും.
മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ്, എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, മാനേജ്‌മെന്റ്, നിയമം, ആർക്കിടെക്ചർ, കൊമേഴ്‌സ്, ലിബറൽ ആർട്‌സ് തുടങ്ങി വിവിധ മേഖലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സ്‌പോയിൽ ലഭ്യമാകും.
എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, സിംബയോസിസ് ഇന്റർനാഷണൽ, മഹീന്ദ്ര യൂണിവേഴ്‌സിറ്റി, പി എസ് ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, അലയൻസ് യൂണിവേഴ്‌സിറ്റി, എം.ഐ.ടി ഡബ്ല്യു.പി.യു, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗീതം ഡീംഡ് യൂണിവേഴ്‌സിറ്റി, ബിറ്റ്‌സ് പിലാനി (ദുബൈ), ശ്രീ ഈശ്വർ കോളേജ് ഓഫ് എൻജിനീയറിങ്, ജെയിൻ യൂണിവേഴ്‌സിറ്റി, രാജലക്ഷ്മി എൻജിനീയറിങ് കോളേജ്, എസ്.ആർ.എം യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്) തുടങ്ങിയ സ്ഥാപനങ്ങൾ എക്‌സ്‌പോയിൽ പങ്കെടുക്കും.
2016-ൽ ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ച യൂനിഗ്രാഡ് എജ്യുക്കേഷൻ സെന്റർ ജി സി സി മേഖലയിലെ വിദ്യാർഥികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു. ടൈസ് ഗ്ലോബൽ ഇതിനകം 23 രാജ്യങ്ങളിലായി 30 നഗരങ്ങളിൽ വിദ്യാഭ്യാസ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, പശ്ചിമാഫ്രിക്ക, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ ഇന്ത്യയിലെ ഇരുപത്തിയഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ, എൻ ആർ ഐ വിദ്യാർഥികളെ കണ്ടെത്തുന്നതിനും വിദ്യാർഥികൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും കഴിഞ്ഞ അഞ്ചു വർഷമായി ടൈസ് ഗ്ലോബൽ ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിച്ചുവരുന്നു. നവംബർ 27, 28 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് എക്‌സ്‌പോ നടക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും എക്‌സ്‌പോയിൽ പങ്കെടുക്കാം. എക്‌സ്‌പോയിൽ പ?ങ്കെടുക്കുന്നതിനായി ക്യു ആർ കോഡ് മുഖേനെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +973 32332709 നമ്പറിൽ ബന്ധപ്പെടാം.
Content Highlights: Pravasi News, Educational Expo, Adhari Park
Published: 25 Nov 2026, 02:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented