
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിച്ച കലാ- സാംസ്‌കാരിക- സാഹിത്യ മേള 'കെ.സി.എ-ബി.എഫ്.സി. ദി ഇന്ത്യന്‍ ടാലെന്റ് സ്‌കാന്‍ 2024'-നു തിരശീല വീഴുന്നു. ഗ്രാന്‍ഡ് ഫിനാലെയും അവാര്‍ഡ് ദാന ചടങ്ങും ഡിസംബര്‍ 16 തിങ്കളാഴ്ച വൈകുന്നേരം 5:30-ന് കെ.സി.എ. വി.കെ.എല്‍. ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര- ഡബ്ബിങ് താരവും ടെലിവിഷന്‍ അവതാരകയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് അറിയിച്ചു.
800-ലധികം ട്രോഫികള്‍ വിജയികള്‍ക്ക് വിതരണം ചെയ്യും. ഫിനാലെയില്‍ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മത്സരങ്ങള്‍ ഡിസംബര്‍ 10-ന് സമാപിച്ചു. മത്സരങ്ങളില്‍ 1200-ലധികം കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്ത കുട്ടികളെ അഞ്ച് പ്രായവിഭാഗങ്ങളായി തിരിച്ചു 180-ലധികം ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. അഞ്ച് വ്യത്യസ്ത വേദികളിലായി മത്സരങ്ങള്‍ നടന്നു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 100 ടീമുകള്‍ മത്സരിച്ചു. ടീം ഇവന്റുകളില്‍ റെക്കോര്‍ഡ് പങ്കാളിത്തം ഈ വര്‍ഷം രേഖപ്പെടുത്തി. പത്ത് സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, നാട്യരത്‌ന, സംഗീതരത്‌ന, കലാരത്‌ന, സാഹിത്യരത്‌ന, സ്‌പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, ബെസ്റ്റ് മ്യൂസിക് ടീച്ചര്‍, ബെസ്റ്റ് ഡാന്‍സ് ടീച്ചര്‍ എന്നീ അവാര്‍ഡുകള്‍ ഫിനാലെയില്‍ പ്രഖ്യാപിച്ചു വിതരണം ചെയ്യും. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ എണ്ണം, അവര്‍ നേടുന്ന റാങ്ക്/ ഗ്രേഡ് പോയിന്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്കുള്ള പാര്‍ട്ടിസിപ്പേഷന്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം നല്‍കും. ക്ലാസിക്കല്‍ നൃത്തപരിപാടികള്‍ക്കുള്ള വിധിനിര്‍ണയത്തിനായി ഇന്ത്യയില്‍ നിന്ന് വിധികര്‍ത്താക്കളെ കൊണ്ട് വന്നിരുന്നു.
ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കായി ബഹ്‌റൈനില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് മത്സരമാണ് ഇന്ത്യന്‍ ടാലെന്റ് സ്‌കാന്‍ എന്ന് കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോണ്‍ അഭിപ്രായപ്പെട്ടു. ടാലെന്റ് സ്‌കാനില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും, എല്ലാ മേഖലകളിലും പിന്തുണ നല്‍കിയവര്‍ക്കും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി പറഞ്ഞു.
Content Highlights: Grand Finale of KCA-BFC Indian Talent Scan 2024 in Bahrain on Dec 16th
Published: 16 Dec 2024, 01:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented