
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന് സംഘടിപ്പിച്ച കലാ- സാംസ്കാരിക- സാഹിത്യ മേള 'കെ.സി.എ.- ബി.എഫ്.സി. ദി ഇന്ത്യന്‍ ടാലന്റ്് സ്കാന്‍ 2024' സമാപിച്ചു. മത്സരങ്ങളില്‍ 1000-ലധികം കുട്ടികള്‍ പങ്കെടുത്തു. കുട്ടികളെ അഞ്ച് പ്രായവിഭാഗങ്ങളായി തിരിച്ച് 180-ലധികം ഇനങ്ങളില്‍ അഞ്ച് വ്യത്യസ്ത വേദികളിലായി മത്സരങ്ങള്‍ നടന്നു. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളില്‍ 100 ടീമുകള്‍ മത്സരിച്ചു. ഈ വര്‍ഷം ടീം ഇവന്റുകളില്‍ റെക്കോര്‍ഡ് പങ്കാളിത്തം രേഖപ്പെടുത്തി. പത്ത് സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 'ഗ്രാന്‍ഡ് ഫിനാലെയും അവാര്‍ഡ് ദാനവും സെഗയ കെ.സി.എ. വി.കെ.എല്‍. ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യാതിഥി പ്രമുഖ സിനി ആര്‍ട്ടിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബി.എഫ്.സി. മാര്‍ക്കറ്റിംഗ് ഹെഡ് അരുണ്‍ വിശ്വനാഥന്, ഖത്തര്‍ എഞ്ചിനീയറിംഗ് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ബാബുരാജന്, ഏഷ്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആന്റണി ജൂഡ് ടി.ജെ, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന് എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2024 കലാതിലകം പുരസ്കാരം 85 പോയിന്റോടെ ന്യൂ ഇന്ത്യന്‍ സ്കൂളിലെ നിഹാര മിലനും കലാപ്രതിഭ പുരസ്കാരം 76 പോയിന്റോടെ ഏഷ്യന്‍ സ്കൂളിലെ ശൗര്യ ശ്രീജിത്തും ഗ്രൂപ്പ് ഒന്ന് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 65 പോയിന്റുമായി ന്യൂ ഇന്ത്യന്‍ സ്കൂളിലെ എയ്ഡ ജിതിന്, ഗ്രൂപ്പ് രണ്ട് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 67 പോയിന്റുമായി ഇന്ത്യന്‍ സ്കൂളിലെ അദ്വിക് കൃഷ്ണ, ഗ്രൂപ്പ് മൂന്ന് ചാമ്പ്യന്‍ഷിപ്പ് 74 പോയിന്റുമായി ന്യൂ ഇന്ത്യന്‍ സ്കൂളിലെ ആരാധ്യ ജിജേഷ്, ഗ്രൂപ്പ് നാല് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 76 പോയിന്റുമായി ഇന്ത്യന്‍ സ്കൂളിലെ നക്ഷത്ര രാജ് ഗ്രൂപ്പ് അഞ്ച് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 85 പോയിന്റുമായി ന്യൂ ഇന്ത്യന്‍ സ്കൂളിലെ ശ്രീദാക്ഷ സുനില്‍ കുമാര്‍ എന്നിവര്‍ കരസ്ഥമാക്കി. കെ.സി.എ. കുട്ടികളുടെ അംഗങ്ങള്‍ക്ക് നല്കുന്ന കെ.സി.എ. സ്പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് ഗ്രൂപ്പ് രണ്ടില്‍ 72 പോയിന്റുമായി ജോഹാന്‍ ജോസഫ് സോബിനും ഗ്രൂപ്പ് നാലില്‍ 43 പോയിന്റുമായി എയ്ഞ്ചല്‍ മേരി വിനുവും ഗ്രൂപ്പ് അഞ്ചില്‍ 57 പോയിന്റുമായി സര്‍ഗ സുധാകരനും നേടി. നാട്യരത്ന പുരസ്കാരം 69 പോയിന്റുകള്‍ നേടി ഇന്ത്യന്‍ സ്കൂളിലെ അരുണ്‍ സുരേഷ് സ്വന്തമാക്കി. 91 പോയിന്റ് നേടി ഇന്ത്യന്‍ സ്കൂളിലെ അര്ജുന് രാജ് പ്രശസ്തമായ സംഗീതരത്ന പുരസ്കാരം നേടി. കലാരത്ന പുരസ്കാരം 72 പോയിന്റ് നേടി ഇന്ത്യന്‍ സ്കൂളിലെ നേഹാ ജഗദീഷ് സ്വന്തമാക്കി. സാഹിത്യരത്ന പുരസ്കാരം 68 പോയിന്റുകള്‍ നേടി ഇന്ത്യന്‍ സ്കൂളിലെ പ്രിയംവദ എന്‍.എസ്. നേടി.
നൃത്താധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിനു ഏര്‍പ്പെടുത്തിയ വിശിഷ്ട നൃത്താധ്യാപക അവാര്‍ഡ് പ്രശാന്ത് കെ. കരസ്ഥമാക്കി. വ്യക്തിഗത- ടീം ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ലഭിച്ച ഗ്രേഡ്- റാങ്ക് പോയിന്റുകള്‍, പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയിയെ നിര്‍ണയിച്ചത്. സംഗീതാധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിനു ഏര്‍പ്പെടുത്തിയ വിശിഷ്ട സംഗീത അധ്യാപക അവാര്‍ഡ് ശശി പുളിക്കശ്ശേരി കരസ്ഥമാക്കി. പാര്ടിസിപ്പേഷന് ആന്‍ഡ് പെര്‍ഫോമന്‍സ് അവാര്‍ഡ് ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈനും റണ്ണര്‍- അപ്പ് അവാര്‍ഡ് ഏഷ്യന്‍ സ്കൂളും നേടി. ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2024-ല്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. പ്രായഭേദമന്യേ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും, സ്കൂളുകളിലെ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡ്- റാങ്ക് പോയിന്റുകളും അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.
'ഉയര്‍ന്ന നിലവാരത്തോടെ നടത്തുന്ന ഇന്ത്യന്‍ ടാലന്റ് സ്കാന്‍ ബഹ്റൈനിലെ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കായുള്ള പ്രധാന പ്രതിഭ മത്സരമായി മാറി', എന്ന് കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ടാലന്റ്് സ്കാനിനു മികച്ച പിന്തുണ നല്കിയ മത്സരാര്ഥികളോടും അവരുടെ രക്ഷിതാക്കളോടും സ്പോണ്സര്മാരോടും അഭ്യുദയകാംക്ഷികളോടുമുള്ള നന്ദി അറിയിക്കുന്നുവെന്നു കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ടാലന്റ്് സ്കാന്‍ 2024 മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്ന സുവിത രാകേഷിന് ബി.എഫ്.സി. സ്പോണ്സര് ചെയ്ത കെ.സി.എ. സ്പെഷ്യല്‍ ഗിഫ്റ്റ് സമ്മാനിച്ചു. കെ.സി.എ. അംഗങ്ങള്‍ക്കായി നടത്തുന്ന കല- സാഹിത്യ- സാംസ്കാരിക ഉത്സവം സര്‍ഗോത്സവ് 2025-ന്റെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ.സി.എ. പ്രസിഡന്റില്‍നിന്ന് സര്‍ഗോത്സവം ചെയര്മാന് റോയ് സി. ആന്റണി ലോഗോ ഏറ്റുവാങ്ങി. എക്സ് ഒഫീഷ്യോയും വൈസ് പ്രസിഡന്റുമായ ലിയോ ജോസഫ് നന്ദി പറഞ്ഞു.
Content Highlights: Kerala Catholic Association`s Indian Talent Scan 2024 in Bahrain concludes
Published: 20 Dec 2024, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented