മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) കുട്ടികള്‍ക്കായി നടത്തുന്ന കലാ- സാഹിത്യ- സംസ്‌കാരിക മാമാങ്കം 'ദി ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍' ഒക്ടോബര്‍ 2024 മുതല്‍ ഡിസംബര്‍ 2024 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈനില്‍ താമസക്കാരായ എല്ലാ ഇന്ത്യന്‍ കുട്ടികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വര്‍ഗീസ് ജോസഫ് (ചെയര്‍മാന്‍), റോയ് സി. ആന്റണി (വൈസ് ചെയര്‍മാന്‍), ജോയല്‍ ജോസ് (വൈസ് ചെയര്‍മാന്‍), സിമി ലിയോ (വൈസ് ചെയര്‍മാന്‍), ലിയോ ജോസഫ് (എക്‌സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
പരിപാടിയുടെ വിവിധ വശങ്ങള്‍ ഏകോപിപ്പിക്കാന്‍ ജോബി ജോര്‍ജ്, നിക്‌സണ്‍ വര്‍ഗീസ്, സണ്ണി ഐരൂര്‍, തോമസ് ജോണ്‍, നിത്യന്‍ തോമസ്, ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിന്‍ ജോസ്, ജിന്‍സ് ജോസഫ്, സോബിന്‍ സി. ജോസ്, ബാബു വര്‍ഗീസ്, വിനോദ് ഡാനിയല്‍, ജോഷി വിതയത്തില്‍, ആല്‍വിന്‍ സേവി, മരിയ ജിബി, സിമി അശോക്, പ്രെറ്റി റോയ്, ഷൈനി നിത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു.
മുന്‍കാല ടാലന്റ് സ്‌കാന്‍ മത്സരങ്ങളില്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണത്തിന് കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി. ഇവന്റുകളുടെ രജിസ്ട്രേഷന്‍ 2024 സെപ്റ്റംബര്‍ 23-ന് ആരംഭിക്കുകയും 2024 ഒക്ടോബര്‍ 10-ന് അവസാനിക്കുകയും ചെയ്യുമെന്ന് പ്രോഗ്രാം ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് പറഞ്ഞു. ഈ വര്‍ഷം നിരവധി പുതിയ ഇവന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, പ്രോഗ്രാം കൂടുതല്‍ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും കെ.സി.എയുടെ ഉന്നത നിലവാരത്തില്‍ നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, പങ്കെടുക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി ടീം ഇവെന്റുകള്‍ പ്രോത്സാഹിപ്പിക്കും. സ്‌കൂള്‍ പരീക്ഷയുടെ ഷെഡ്യൂള്‍ കണക്കിലെടുത്തു 2024 നവംബര്‍ രണ്ട് മുതല്‍ നവംബര്‍ 12 വരെ മത്സരങ്ങള്‍ ഉണ്ടാവുകയില്ല. ബഹ്റൈനില്‍ താമസിക്കുന്ന, 2019 സെപ്റ്റംബര്‍ 30-നും 2006 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ കുട്ടികള്‍ ഇന്ത്യന്‍ ടാലന്റ് സ്‌കാനില്‍ പങ്കെടുക്കുവാന്‍ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിന്റ്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിക്കും.
ഈ വര്‍ഷം അഞ്ച് ഗ്രൂപ്പുകള്‍ക്കുമായി 180 വ്യക്തിഗത മത്സര ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കാന്‍ നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാര്‍ത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കും. ടീം ഇനങ്ങളില്‍ നേടിയ പോയിന്റുകള്‍ വക്തിഗത ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡിനായി കണക്കാക്കില്ല. എന്നാല്‍ പോയിന്റ്റുകള്‍ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളില്‍ നേടിയ പോയിന്റ്് അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡമാക്കും.
അപേക്ഷകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും സ്വീകരിക്കും. ഓരോ മത്സരാര്‍ത്ഥികളും പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതാണ്. എന്‍ട്രിഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 10 ആയിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്കുള്ള നിരവധി അവാര്‍ഡുകള്‍ക്കും ട്രോഫികള്‍ക്കും പുറമെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും. ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ ആറ് മത്സരവിഭാഗങ്ങള്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. നാട്യരത്‌ന മത്സരങ്ങള്‍, സംഗീതരത്‌ന മത്സരങ്ങള്‍, കലാരത്‌ന മത്സരങ്ങള്‍, സാഹിത്യ രത്‌ന മത്സരങ്ങള്‍, ആഡ്-ഓണ്‍ മത്സരങ്ങള്‍, കൂടാതെ ടീം ഇന മത്സരങ്ങള്‍. ഒക്ടോബര്‍ 25-നു നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം മത്സരങ്ങള്‍ ആരംഭിക്കും.
ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങള്‍ക്ക് ഒരു ദിനാറും കെ.സി.എ അംഗങ്ങളല്ലാത്തവര്‍ക്ക് രണ്ട് ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചു. ഡാന്‍സ് ഇനങ്ങള്‍ക്കായി, കെ.സി.എ അംഗങ്ങള്‍ക്ക് രണ്ട് ദിനാറും അംഗങ്ങളല്ലാത്തവര്‍ക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും ടീം മത്സരങ്ങള്‍ക്കായി കെ.സി.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെ.സി.എ അംഗങ്ങള്‍ ഇതിനായി സെപ്റ്റംബര്‍ 2024 വരെയുള്ള മെമ്പര്‍ഷിപ് ഫീസ് അടച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് (38185420), വൈസ് ചെയര്‍മാന്‍മാരായ റോയ് സി. ആന്റണി (39681102), ജോയല്‍ ജോസ് (36077033), സിമി ലിയോ (36268208), എക്‌സ് ഒഫീഷ്യോ ലിയോ ജോസഫ് (39207951) എന്നിവരെ ബന്ധപ്പെടുക.
Content Highlights: Kerala Catholic Association The Indian Talent Scan
Published: 20 Sept 2024, 03:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented