മനാമ: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്.) സെഗയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. വൈകിട്ട് 7 മുതൽ 9 വരെ നടന്ന ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിലെ വിവിധ കുടുംബങ്ങളും ഇന്ത്യൻ വംശജരായ പ്രമുഖരും പങ്കെടുത്തു.

To advertise here,

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ സൗഹൃദത്തോടെയും ഒരുമയോടെയും ഒത്തുചേർന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പ്രസംഗിച്ചു.