മനാമ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബഹ്റൈന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അഡ്വ. പോള്‍ സെബാസ്റ്റ്യനും കുടുംബത്തിനും യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ ബഹ്‌റൈന്‍ മീഡിയ സിറ്റിയില്‍ യാത്രയയപ്പ് നല്‍കി. യു.പി.പി. ചെയര്‍മാന്‍ എബ്രഹാം ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മോനി ഒടിക്കത്തില്‍ സ്വാഗതവും ദീപക് മേനോന്‍ നന്ദിയും പറഞ്ഞു.

To advertise here,

ബി.എം.സി. ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, കെ.സി.എ. പ്രസിഡന്റ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബി.കെ.എസ്. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബഹ്‌റൈനിലെ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ. പി.വി. ചെറിയാന്‍, ഫസല്‍ ഭായ്, കൃഷ്ണകുമാര്‍, തോമസ് കെ. ജോണ്‍, സുഹൈല്‍, ജയശങ്കര്‍, വിഷ്ണു, അജിത് കണ്ണൂര്‍, ബാബു കുഞ്ഞിരാമന്‍, എബി തോമസ്, സോവിച്ചന്‍, അനില്‍ യു.കെ, ജയേഷ് താന്നിക്കല്‍ ഇ.വി. രാജീവന്‍, ജവാദ് പാഷാ, ഡോ. സുരേഷ് സുബ്രഹ്മണ്യന്‍, ഹരിഷ് നായര്‍, തോമസ് ഫിലിപ്പ്, അന്‍വര്‍ ശൂരനാട്, അന്‍വര്‍ നിലമ്പൂര്‍, ജോര്‍ജ് മാത്യു, പ്രമോദ്, മിനി റോയ് എന്നിവര്‍ അദ്ദേഹത്തിന് യാത്രമംഗളങ്ങള്‍ നേര്‍ന്നു.

പരിപാടിയുടെ അവതാരകന്‍ രാജേഷ് പെരുങ്കുഴി യോഗം നിയന്ത്രിച്ചു.