കഥാവഴിയെന്തെന്ന വ്യക്തമായ സൂചന നൽകാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന ചിത്രമാണ് 'ഭൗമ'. ഡാർക് ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റോസ് വില്ല എന്ന എസ്റ്റേറ്റ് ബംഗ്ലാവിനെ ചുറ്റിപ്പറ്റിയാണ് 'ഭൗമ'യുടെ കഥാപരിസരം വികസിക്കുന്നത്. വർഷങ്ങൾക്കുമുന്നേ സംഭവിച്ച ചില ദുരൂഹമരണങ്ങളുടെ കറ പുരണ്ട ചരിത്രംകൂടി റോസ് വില്ലയുടെ ചുവരുകൾക്ക് പറയാനുണ്ട്. ബംഗ്ലാവിന്റെ ഇപ്പോഴത്തെ ഏക അവകാശി താനാണെന്ന് അറിയാനിടവരികയാണ് സെലിൻ എന്ന ക്ലബ് ഗായിക. റോസ് വില്ലയിലേക്ക് സെലിനും സുഹൃത്ത് ജേക്കബും നടത്തുന്ന യാത്രയാണ് 'ഭൗമ' എന്ന ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. അടുത്തതായി സംഭവിക്കാൻ പോകുന്നതെന്തെന്ന ആകാംക്ഷയാണ് ചിത്രത്തെ നയിക്കുന്ന പ്രധാനഘടകം.

To advertise here,

അവതരണം: അഞ്ജയ് ദാസ് എൻ.ടി.
നിർമാണം: ആർ.ജെ. അച്ചൂ
ശബ്ദമിശ്രണം: പ്രണവ് പി.എസ്.