യാത്രകള്‍ക്കൊരു സ്വഭാവമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കുന്ന അനുഭവമേ അല്ല തരിക. വന്‍ പ്രതീക്ഷയോടെ പോയി നിരാശ സമ്മാനിക്കുകയും അതേ സമയം ഒരു പ്ലാനുമില്ലാതെ പുറപ്പെട്ട് വന്‍ സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യും ചിലയിടങ്ങള്‍. അനുഭവങ്ങളുടെ അങ്ങേയറ്റമായിരിക്കും ഓരോ യാത്രയും. ഒരു പ്രതീക്ഷയുമില്ലാതെ എത്തുകയും തിരിച്ചുപോരാതെ അവിടത്തന്നെ അങ്ങ് കുറ്റിയടിച്ച് നിന്നാലോ എന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരിടം. അതാണ് വയനാട്ടില്‍ കേരളസര്‍ക്കാര്‍ തന്നെ സജ്ജീകരിച്ച എന്‍ ഊര് ഗോത്രഗ്രാമം. എന്‍ ഊരിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് . 

To advertise here,