
മല്ലപ്പള്ളി: സമ്പത്തും അധികാരവും ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരേ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിക്കണമെന്ന് ആർ.എസ്.പി. തിരുവല്ല മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി. പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.ടി.യു.സി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാരദ നാണുക്കുട്ടൻ, പി.കെ. പ്രകാശ്, കെ.പി. സുധീർ, പ്രേംജിത് ശർമ, ഷാജി തിരുവല്ല, സാജൻ തോമസ്, ജിജി കാറ്റോട്, രാജൻ ജോൺ, തോമസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈപ്പൻ മാത്യു രക്തസാക്ഷിപ്രമേയവും പി.പി. ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പെരിങ്ങര രാധാകൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.
കെ.പി. മധുസൂദനൻ പിള്ള സെക്രട്ടറിയായി 21-അംഗ മണ്ഡലംകമ്മിറ്റിയെ തിരഞ്ഞെടുത്തു.
Content Highlights: The RSP Thiruvalla constituency conference at Mallappally urged democratic secular forces to unite against central government policies.
Published: 29 Nov 2026, 08:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented