ചേർത്തല: നഗരത്തിലെ കനാലുകളുടെ സംരക്ഷണ സന്ദേശം ഉയർത്തി നടക്കുന്ന കനാൽ ഫെസ്റ്റിന്റെ ലോഗോ നടി ഗായത്രി അരുൺ പ്രകാശനം ചെയ്തു. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ എസ്. സോബിൻ അധ്യക്ഷനായി. നഗരസഭ ഒൻപതാം വാർഡിലെ സ്നേഹാ പ്രകാശാണ് ലോഗോ തയ്യാറാക്കിയത്.
മീഡിയ കമ്മിറ്റി ചെയർമാൻ കെ.എസ്. സലിം, വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബീനാ അജി, എസ്. സനീഷ്, കൗൺസിലർമാരായ പി. ഉണ്ണിക്കൃഷ്ണൻ, ഡി. ഷാജി, സി.ഡി. ശങ്കർ, വി.എ. സുരേഷ് കുമാർ, എം.എസ്. സിബി, ആശാ മുകേഷ്, ആർ. ഗീതാകുമാരി, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, കനാൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 22 മുതൽ പത്തു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പ്രധാന പരിപാടികൾ 27 മുതൽ 31 വരെയാണ്. ടി.ബി. കനാൽ ഗ്രൗണ്ടിലാണ് കനാൽ ഫെസ്റ്റ്.
Content Highlights: Actress Gayathri Arun unveiled the official logo of the Cherthala Canal Fest aimed at spreading canal conservation awareness.
Published: 29 Nov 2026, 08:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented