പ്രക്കാനം: ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ചെന്നീർക്കര ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡിലെ തോട്ടുപുറം ജങ്ഷനിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് നിർവഹിച്ചു.

To advertise here,

പഞ്ചായത്തംഗം സുമാ മനോജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ സി.ഒ. സെലീന, ബീനാ ജോർജ്, സാമൂഹിക പ്രവർത്തകൻ സാമുവൽ പ്രക്കാനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. മണികണ്ഠൻ, വിനോദ് ചാണ്ടി, ജെറിൻ ജോയ്‌സ് എന്നിവർ പ്രസംഗിച്ചു.