
ആറന്മുള: ഗവ. വി.എച്ച്.എസ്. സ്‌കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നടന്ന വിജയ വിളംബര റാലി മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം അനീഷ് ശിവൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് വിളംബര റാലി നടത്തിയത്. യു.പി. വിഭാഗം കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ എ.ആർ. ഇന്ദു, പ്രഥമാധ്യാപിക എം. ഗീത, പി.ടി.എ. പ്രസിഡൻ്റ് വിനോദ് ബാബു, എസ്.എം.സി. ചെയർമാൻ പ്രമോദ്, അധ്യാപകരായ പി.ആർ. ശ്രീകാന്ത് , എം.ജി. രാധിക, ഡോ. ലക്ഷ്മി രാജേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Content Highlights: Aranmula GVHSS PTA organized a victory rally to honor students who excelled in the Kozhencherry sub-district arts, science, and sports meets.
Published: 29 Nov 2026, 05:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented