
കുമ്പഴ: സ്കൂൾ പരിസരത്തെ അപകടഭീഷണി ഒഴിവാക്കാൻ ഇടപെടലുമായി കുമ്പഴ എം.പി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്. സ്കൂളിന് സമീപമുള്ള റോഡിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ പൊതുമരാമത്തുവകുപ്പിന്റെ അനുമതിയോടെ വിദ്യാർഥികൾ പുനഃസ്ഥാപിച്ചു.
സ്കൂളിന് മുന്നിലുള്ള ഹമ്പോടുകൂടിയ സീബ്രാ ക്രോസിങ്ങിലെ അടയാളങ്ങൾ മാഞ്ഞുപോയത് വലിയ അപകടങ്ങൾക്ക് കാരണമായിരുന്നു. അടയാളങ്ങൾ വ്യക്തമല്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകുന്നതും നിരവധി പേർക്ക് പരിക്കേൽക്കുന്നതും പതിവായതോടെയാണ് റോഡ് സുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർ മുന്നിട്ടിറങ്ങിയത്.
ദീപു ഉമ്മൻ, ജിന്നി ലിയ രാജ്, റോജി പോൾ ഡാനിയേൽ, ഡി. മധുസൂദനൻ, തോമസ്‌കുട്ടി എബ്രഹാം, അഭിഷേക് മോഹൻ, കെ. ജ്യോതി, വിദ്യ വിക്രമൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ഈ ഇടപെടൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസനേടി.
Content Highlights: NSS volunteers of Kumbazha MPVHSS repainted faded zebra lines on the school road to enhance road safety and prevent accidents.
Published: 28 Nov 2026, 05:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented