ആളപായമില്ല
കുളനട : എം.സി. റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഗവ. യു.പി. സ്കൂളിനുസമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കുളനട കൈപ്പുഴ സ്വദേശി പി.കെ. രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് കുളനടയിലേക്ക് വരുംവഴി വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പുകയുയരുകയായിരുന്നു. കാറോടിച്ചിരുന്നയാൾ പുറത്തിറങ്ങിയശേഷമാണ് തീ പടർന്നുപിടിച്ചത്. കാറിൽ വേറെയാരും ഉണ്ടായിരുന്നില്ല. അടൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു.
Published: 11 Jul 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented