പത്തനംതിട്ട : ജനാധിപത്യത്തിന്റെ ജീവവായുവായ വോട്ടവകാശം നരേന്ദ്രമോദി ഇല്ലാതാക്കിയെന്ന് ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി. ന്യൂനപക്ഷവിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല ബി.എസ്.എൻ.എൽ. ഓഫീസിനുമുൻപിൽ നടത്തിയ ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ പി.പി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ബിനു വി. ഈപ്പൻ, സംസ്ഥാന വൈസ് ചെയർമാൻ ഫാ. ഡാനിയേൽ പുല്ലേലിൽ, സംസ്ഥാന കോഡിനേറ്റർ അഡ്വ. ഷാജി കുളനട, ഭാരവാഹികളായ ആനി ജേക്കബ്, അംജിത്ത് അടൂർ, വി.വി. തോമസ്, മിനിമോൾ ജോസ്, മാത്യൂസ് വാളക്കുഴി, റെജി വാര്യാപുരം, ബെന്നി പുരക്കൽ, അഹമ്മദ് കബീർ, ജോർജ് ജോസഫ്, രാജൻ വർഗീസ്, സിയാവുദ്ദീൻ, ദീനാമ്മാ പീറ്റർ എന്നിവർ പ്രസംഗിച്ചു.
Published: 19 Oct 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented